ദേശീയ വ്യവസായ ഇടനാഴി കൊച്ചിവരെ നീട്ടും; കൊച്ചിയില്‍ മറ്റൊരു വ്യവസായ നഗരം വരും – മുഖ്യമന്ത്രി……
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശ്രമഫലമായി ദേശീയ വ്യവസായ ഇടനാഴിയുടെ ഒരുഭാഗം കൊച്ചിവരെ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി – സേലം ദേശീയപാതയുടെ ഇരുവശത്തും കേരളത്തിന്റെ സംയോജിത ക്ലസ്റ്റര്‍ യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തില്‍ 10,000 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കുവേണ്ടി 1872 ഏക്കര്‍ പാലക്കാട്ടും 500 ഏക്കര്‍ എറണാകുളത്തും ഏറ്റെടുക്കും. 10,000 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.......